Site icon Janayugom Online

സംസ്ഥാനത്ത് 1188 പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് പ്രാഥിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളിൽ വരെ 1188 പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഇതോടൊപ്പം ഇ സഞ്ജീവനി വഴി ടെലികൺസള്‍ട്ടേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളിലൂടെ ഈ മാസം നാലാം തീയതി വരെ മൂന്നുലക്ഷത്തിലധികം പേർ ചികിത്സ തേടിയിട്ടുണ്ട്.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ല‑ഉപജില്ല‑ആശുപത്രി തലങ്ങളിൽ പ്രത്യേക സമിതികൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി സി മുകുന്ദൻ, ഇ ചന്ദ്രശേഖരൻ, മുഹമ്മദ് മുഹ്സിൻ, വി ആർ സുനിൽകുമാർ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ലൈഫ് പദ്ധതി: പൂര്‍ത്തീകരിച്ചത് 2,79131 വീടുകൾ

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി 2,79131 വീടുകൾ പൂർത്തികരിച്ചെന്ന് ഗ്രാമവികസന മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു.
ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവന രഹിതരായവർക്ക് ഭൂമിയും വീടും ലഭ്യമാക്കാൻ മനസോടിത്തരി മണ്ണ് എന്ന ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിന് സുമനസുകളായ പൊതുജനങ്ങൾ, വ്യാപാരി വ്യവസായികൾ, പ്രവാസികൾ, സന്നദ്ധസംഘടനകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ മുതലായവരുടെ പങ്കാളിത്തം ആവശ്യമാണ്. ഇതിന്റെ ഭാഗമായി സംസ്ഥാന, ജില്ല, തദ്ദേശ സ്ഥാപനതലങ്ങളിൽ സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 1188 post­covid clin­ics in the state

You may like this video also

Exit mobile version