Site icon Janayugom Online

രാജ്യത്ത് 12 ലക്ഷം കുട്ടികളും സ്കൂളിന് പുറത്ത്; ഏറ്റവും കൂടുതല്‍ യുപിയില്‍, രണ്ടാം സ്ഥാനം ഗുജറാത്തിന്

രാജ്യത്ത് സ്കൂളിൽ പഠിക്കാനാകാത്ത പന്ത്രണ്ട് ലക്ഷത്തിലധികം കുട്ടികളുണ്ടെന്ന് കേന്ദ്ര സർക്കാർ. പ്രാഥമിക തലത്തിൽ 9,30,531 കുട്ടികളും സെക്കൻഡറി തലത്തിൽ 3,22,488 വിദ്യാർത്ഥികളും സ്കൂളിന് പുറത്താണെന്ന് രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രാലയം സമര്‍പ്പിച്ച രേഖയിലാണ് ഈ കണക്കുകൾ. 

ഏറ്റവും കൂടുതൽ സ്കൂളിന് പുറത്തുള്ള കുട്ടികളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്. രണ്ടാം സ്ഥാനം ഗുജറാത്തിനും. സ്കൂളിൽ ചേരാതിരിക്കുകയോ, പാതി വഴിയിൽ സ്കൂൾ ഉപേക്ഷിച്ചതോ ആയ കുട്ടികളുടെ കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. 3,96,655 കുട്ടികളാണ് പ്രാഥമിക തലത്തിൽ ഉത്തർപ്രദേശിൽ സ്കൂളിൽ പോകാത്ത കുട്ടികൾ. 

ഗുജറത്തില്‍ പ്രാഥമിക തലത്തിൽ 1,068,55 കുട്ടികളും സെക്കൻഡറി തലത്തിൽ 36,522 സ്കൂളിന് പുറത്താണ്. രാജ്യത്ത് ബിജെപി, മാതൃകയായി ഉയർത്തിക്കാണിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥയാണ് ഈ കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന എ എ റഹീം പറഞ്ഞു.

Eng­lish Summary;12 lakh chil­dren are out of school in india
You may also like this video

Exit mobile version