Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം.ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ സൂചിപ്പിച്ചു.വധിച്ച മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version