Site iconSite icon Janayugom Online

12,000 രൂപ മോഷ്ടിച്ചതായി സംശയം; വയോധികനെ സുഹൃത്ത് തല്ലിക്കൊന്നു

വീട്ടിൽ നിന്ന് 12,000 രൂപ മോഷ്ടിച്ച സംശയത്തെ തുടർന്നുള്ള തർക്കത്തിൽ വയോധികനെ മർദിച്ചുകൊന്നെന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ. തേപ്പുപാറ സ്വദേശി വിലങ്ങു മണി എന്നറിയപ്പെടുന്ന മണിക്കുട്ടനെ (60) കൊന്ന കേസിലാണ് ഏഴംകുളം ഒഴുകുപാറ കൊടന്തൂർ കിഴക്കേക്കര വീട്ടിൽ സുനിൽ കുമാറിനെ(42)-ആണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ശനിയാഴ്ച പുലർച്ചെ തേപ്പുപാറ ഒഴുപാറയയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിവുകൾ കണ്ടതിനെ തുടർന്ന് മൃതദേഹം പോലീസ് പരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ മർദനംമൂലം വാരിയെല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി കണ്ടെത്തിയത്. 

സുനിലും മണിക്കുട്ടനും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ട്. വ്യാഴാഴ്ച രാത്രി മണിയെ സുനിൽ വീട്ടിലെത്തിച്ച് പണം മോഷ്ണം പോയ കാര്യം പറയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. മണി മരിച്ചെന്ന് അറിഞ്ഞപ്പോൾ മൃതദേഹം വീടിന് സമീപത്തെ വഴിയരികിലേക്ക് മാറ്റിയിട്ടു. വീടും മുറികളും കഴുകി വൃത്തിയാക്കി. പിന്നാലെ വഴിയരികിൽ മൃതദേഹംകണ്ട നാട്ടുകാരും പഞ്ചായത്തംഗവുമാണ് പൊലീസിൽ വിവരമറിയിച്ചത്. പരസ്പരവിരുദ്ധമായ മറുപടി നൽകിയ സുനിലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതോടെ അയാൾ കുറ്റം സമ്മതിച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. അടൂർ ഡിവൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ അടൂർ സി ഐടിഡി പ്രജീഷ്, എസ് ഐമാരായ എം മനീഷ്, ജലാലുദ്ദീൻ റാവുത്തർ, സുരേഷ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, ടി എസ് അനീഷ്, സൂരജ് ആർ കുറുപ്പ്‌, റോബി ഐസക്, അരുൺ ലാൽ, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Eng­lish Summary;12,000 sus­pect­ed of theft; The old man was beat­en to death by his friend

You may also like this video

Exit mobile version