148 കോടിയുടെ അഭിമാനമുയര്‍ത്തിയ നീലപ്പടയ്ക്ക് 125 കോടി പാരിതോഷികം. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചു.
കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി രൂപ ലഭിക്കുക. ടൂര്‍ണമെന്റിലാകെ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് വിജയമാണ് ഇത്.
ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹിറ്റ്മാനും സംഘവും വീണ്ടുമൊരു ലോകകിരീടത്തില്‍ മുത്തമിട്ടത്. ടി 20 ലോകകപ്പില്‍ രണ്ടാം തവണയാണ് ഇന്ത്യ ജേതാക്കളാവുന്നത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്.
ഐസിസി നേരത്തെ അവാര്‍ഡ് തുക പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് വിജയം നേടിയ ഇന്ത്യയ്ക്ക് 2.45 മില്യണ്‍ ഡോളര്‍ (20.42 കോടി രൂപ) ലഭിക്കും. സൗത്ത് ആഫ്രിക്കയ്ക്ക് 10.67 കോടിയും പാരിതോഷികമായി ലഭിക്കും.
English Summary: 125 crores for the Blue Army after winning the Twenty20 World Cup
You may also like this video