Site icon Janayugom Online

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി ചോദ്യപ്പേപ്പറുകള്‍ പരീക്ഷ തുടങ്ങാന്‍ ഒരു മണിക്കൂര്‍ മുമ്പ് വാട്സ്ആപ്പില്‍: കോളജ് ജീവനക്കാരെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ എച്ച്‌എസ്‌സി ബോർഡ് പൊതു പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ചോദ്യപേപ്പർ ചോര്‍ന്നു. നേരത്തെ കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരുന്നു. മാർച്ച് മൂന്നിനാണ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. അതിനുമുമ്പ് ഫെബ്രുവരി 27ന് ഫിസിക്‌സ്, മാർച്ച് 1ന് കെമിസ്ട്രി എന്നിവയുടെ പേപ്പറുകളും ചോർന്ന് പരീക്ഷയ്‌ക്ക് ഒരു മണിക്കൂർ മുമ്പ് വാട്‌സ്ആപ്പ് വഴി ഷെയർ ചെയ്യപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തില്‍ അഹമ്മദ്‌നഗറിലെ മാതോശ്രീ ഭാഗുഭായ് ഭംബരെ അഗ്രികൾച്ചർ ആൻഡ് സയൻസ് ജൂനിയർ കോളേജിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: 12th class physics and chem­istry ques­tion papers on What­sApp an hour before exam: staff arrested

You may also like this video

Exit mobile version