Site iconSite icon Janayugom Online

പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം: എകെഎസ്‍ടിയു

പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കമ്മിഷനെ നിയോഗിക്കണമെന്നും എകെഎസ്‍ടിയു 28-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ നടപടി നിർത്തിവച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

രാവിലെ നടന്ന വിദ്യാഭ്യാസ സെമിനാർ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം വിനോദ് അധ്യക്ഷത വഹിച്ചു. എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് മുഖ്യാതിഥിയായി.

കെ കെ സുധാകരൻ പ്രസിഡന്റ്, ഒ കെ ജയകൃഷ്ണൻ സെക്രട്ടറി

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു ) സംസ്ഥാന പ്രസിഡന്റായി കെ കെ സുധാകരനെയും സെക്രട്ടറിയായി ഒ കെ ജയകൃഷ്ണനെയും ട്രഷററായി കെ സി സ്നേഹശ്രീയെയും തെരഞ്ഞെടുത്തു. പി എം ആശിഷ്, ജോർജ് രത്നം എം എൽ, സുശീൽ കുമാർ പി കെ, ജ്യോതി എസ്, ഹോച്ചിമിൻ എൻ സി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കെ പത്മനാഭൻ, എം വിനോദ്, ജിജു സി ജെ, എം എൻ വിനോദ്, ബിനു പട്ടേരി എന്നിവര്‍ സെക്രട്ടറിമാരുമായി 27 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും 121 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

Exit mobile version