രാജ്യത്ത് 2019 നും 2021 നും ഇടയില്‍ 13.13 ലക്ഷം സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകള്‍ (എന്‍സിആര്‍ബി) നിരത്തി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രണ്ടു ലക്ഷം പേരെ കാണാതായ മധ്യപ്രദേശാണ് പട്ടികയില്‍ മുന്നിലുള്ള സംസ്ഥാനം. തൊട്ടുപിറകില്‍ പശ്ചിമ ബംഗളം ഇടം പിടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 18 വയസ്സിനു മുകളിലുള്ള 10,61,648 പേരും , 18 വയസ്സിനു താഴെയുള്ള 2, 51, 430 സ്ത്രീകളെയും രാജ്യമാകെ കാണാതായെന്നും ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശില്‍ 1,60,180 സ്ത്രീകളും 38,234 പെണ്‍കുട്ടികളും മൂന്നു വര്‍ഷത്തിനിടെ അപ്രത്യക്ഷരായി. 1,56,905 മുതിര്‍ന്ന സ്ത്രീകളും 36,606 പെണ്‍കുട്ടികളുമാണ് ഇക്കാലയളവില്‍ ബംഗാളില്‍ നിന്നും മാഞ്ഞുപോയത്.
മഹാരാഷ്ട്രയില്‍ നിന്നും 1,78,400 സ്ത്രീകളെയും 13, 033 പെണ്‍കുട്ടികളെയും കാണാതായി. ഒഡിഷയില്‍ നിന്നും 70,222 സ്ത്രീകളും, 16,649 പെണ്‍കുട്ടികളും തിരോധാനം ചെയ്തു. ഛത്തീസ്ഗഢില്‍ നിന്നും 49,116 സ്ത്രീകളെയും 10,817 പെണ്‍കുട്ടികളെയും കണാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് ഏറ്റവുമധികം സ്ത്രീകള്‍ അപ്രത്യക്ഷരായതെന്നും കണക്കുകളിലുണ്ട്.
English summary; 13.13 lakh women went missing in three years; Madhya Pradesh and Bengal are ahead
you may also like this video;