Site icon Janayugom Online

പത്തനംതിട്ടയില്‍ ബിരിയാണി കഴിച്ച 13 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ടയില്‍ ബിരിയാണി കഴിച്ച 13 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധയേറ്റു. സ്കൂളിലെ വാര്‍ഷിക പരിപാടിക്കിടെ വിതരണം ചെയ്ത ചിക്കന്‍ ബിരിയാണിയിലൂടെയാണ് ഭക്ഷ്യവിഷബാധയേറ്റത്. പത്തനംതിട്ട ചന്ദനപ്പള്ളി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പുറത്തെ ഹോട്ടലില്‍ നിന്നാണ് ബിരിയാണി വാങ്ങിയതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യാപികയെയും വിദ്യാര്‍ത്ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം രാവിലെ 11 മണിക്ക് എത്തിച്ച ബിരിയാണി ആറ് മണിയോടെയാണ് വിതരണം ചെയ്തതെന്ന് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.

Eng­lish Sum­ma­ry: 13 stu­dents get food poi­son­ing after eat­ing biryani in Pathanamthitta

You may also like this video

Exit mobile version