Site icon Janayugom Online

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത 13കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 13കാരൻ അറസ്റ്റിൽ. പ്രതിയെ പ്രയാഗ്രാജിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് അയച്ചതായി പൊലീസ് സൂപ്രണ്ട് ഹേംരാജ് മീണ പറഞ്ഞു.

പ്രതിക്കെതിരെ ആദ്യം ശാരീരിക പീഡനത്തിനായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ബലാത്സംഗത്തിനിരയായതായി ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്നാണ് പ്രതിക്കെതിരെ ബലാത്സംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

നേരത്തെ നടത്തിയ അന്വേഷണത്തിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഹേംരാജ് മീണ കൂട്ടിച്ചേർത്തു.

Eng­lish summary;13-year-old arrest­ed for rap­ing five-year-old girl

You may also like this video;

Exit mobile version