വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ട്മെന്റില്‍ ഒളിച്ചിരുന്ന് ഡല്‍ഹിയിലെത്തി 13കാരന്‍. കാബൂളിൽ നിന്നാണ് 13കാരന്‍ ഡല്‍ഹിയിലെത്തിയത്. കാബൂൾ‑ഡൽഹി സെക്ടറിൽ സർവീസ് നടത്തുന്ന കാം എയർലൈൻസിന്റെ RQ-4401 വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്നായാരുന്നു ബാലന്റെ സാഹസികയാത്ര.
അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് സ്വദേശിയായ കുട്ടി കാബൂലിലെത്താനാണ് വിമാനത്തില്‍ കയറിയത്. 2 മണിക്കൂർ യാത്രയ്ക്കൊടുവിലാണ് വിമാനം ഡല്‍ഹിയിലെത്തിയത്. കുട്ടിയെ അതേ വിമാനത്തിൽ തിരിച്ച് അയച്ചതായി ഉദ്യോഗസ്ഥര്‍ വിശദമാക്കി.

