Site iconSite icon Janayugom Online

നെല്ല് സംഭരണവിലയില്‍ കേന്ദ്രം നല്‍കാനുള്ളത് 1300 കോടി

paddypaddy

കര്‍ഷകരില്‍ നിന്ന് ആദ്യ സീസണില്‍ നെല്ല് സംഭരിച്ചതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സപ്ലൈകോയ്ക്ക് 1300 കോടി ലഭിക്കാനുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. 700 ഓളം കോടി സംസ്ഥാന സര്‍ക്കാരിന്റെയും ലഭിക്കാനുണ്ട്. കര്‍ഷകരുടെ പ്രയാസങ്ങള്‍ പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിന്റെ അവസാന നാളുകളില്‍ കുറച്ചു ബുദ്ധിമുട്ടുകള്‍ നേരിട്ടു. അതുകൊണ്ടുതന്നെ ഇത്തവണ ബാങ്കുകളുമായി നേരത്തെ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കാനറ ബാങ്കും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പിആര്‍എസ് വായ്പ നല്‍കും.

അടുത്ത സീസണില്‍ സംഭരിക്കുന്ന നെല്ലിന്റെ വില പരമാവധി 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ബാങ്ക് അധികൃതരുടെ ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. കര്‍ഷകര്‍ പിആര്‍എസ് സമര്‍പ്പിച്ചാല്‍ ഏഴ് ദിവസത്തിനകം തുക വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. രണ്ടാം സീസണിലെ നെല്ല് സംഭരണം ഫലപ്രദമായി നടപ്പാക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry; 1300 crores to be paid by the Cen­ter in the pro­cure­ment price of paddy
You may also like this video

Exit mobile version