Site iconSite icon Janayugom Online

13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ്; മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് കോടതി ഉത്തരവ്

13500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ആന്റ്വര്‍പ്പിലെ കോടതിയുടെ അനുമതി. ഏപ്രിലില്‍ ബെല്‍ജിയം പൊലീസ് ചോക്‌സിയെ അറസ്റ്റ് ചെയ്ത നടപടി സാധുവാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. താന്‍ കാന്‍സര്‍ ചികിത്സയില്‍ ആയതിനാല്‍ യാത്ര സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പലതവണ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും എല്ലാം നിരാകരിക്കപ്പെട്ടിരുന്നു. മെഹുല്‍ ചോക്‌സിക്കെതിരെ ഇന്ത്യയില്‍ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ബെല്‍ജിയത്തും നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികളില്‍ നിര്‍ണായക നീക്കമുണ്ടായത്. ബെല്‍ജിയത്തും സമാനമായ കുറ്റകൃത്യങ്ങള്‍ മെഹുല്‍ ചോക്‌സി ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. അതേസമയം ചോക്‌സിക്ക് വിഷയത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനാകും. 

Exit mobile version