ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 14 എണ്ണം ഇന്ത്യയില്‍. 2022ലെ സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനി പ്രസിദ്ധീകരിച്ച വാര്‍ഷിക വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡല്‍ഹി, ഭിവണ്ടി, ദർഭംഗ, അസോപൂർ, ന്യൂഡല്‍ഹി, ചാപ്ര, മുസാഫർനഗർ, ഫൈസലാബാദ്, ഗ്രേറ്റർ നോയിഡ, ബഹദൂർഗഡ്, ധരുഹേര, ഫരീദാബാദ്, മുസാഫർപൂർ തുടങ്ങിയ നഗരങ്ങള്‍ പട്ടികയിലുണ്ട്.
ഏറ്റവും മോശം വായു നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തിയെങ്കിലും വായു മലിനീകരണ സൂചികയില്‍ പിന്നില്‍ത്തന്നെയാണ്. ചാഡ്, ഇറാഖ്, പാകിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ് എന്നിവയാണ് വായു മലിനീകരണം ഏറ്റവും കൂടിയ രാജ്യങ്ങള്‍. ഇന്ത്യ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.
പാകിസ്ഥാനിലെ ലാഹോറും ചൈനയിലെ ഹോടനും രാജസ്ഥാനിലെ ഭിവണ്ടിയും ഡൽഹിയുമാണ് മലിന നഗരങ്ങളളിലെ ആദ്യ നാല് സ്ഥാനങ്ങളിൽ. ആദ്യപത്തിൽ ആറ് ഇന്ത്യൻ നഗരങ്ങളുണ്ട്. ആദ്യ 20ലെ 14 നഗരങ്ങളും ആദ്യ 50ലെ 39 നഗരങ്ങളും ഇന്ത്യയിലാണ്. ആദ്യ നൂറിലാകട്ടെ 65 ഇന്ത്യൻ നഗരങ്ങളുണ്ട്. ഡൽഹി ലോകത്തെ ഏറ്റവും മലിനമായ നാലാമത്തെ നഗരമാണ്. കൊൽക്കത്ത- 99, മുംബൈ- 137, ഹൈദരാബാദ്- 199, ബംഗളൂരു- 440, ചെന്നൈ- 682 സ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ മലിനീകരണത്തിന്റെ 35 ശതമാനവും വാഹനങ്ങൾ മൂലമാണ്. വ്യവസായ യൂണിറ്റുകൾ, കൽക്കരി വൈദ്യുതി നിലയങ്ങൾ, ജൈവ മാലിന്യം കത്തിക്കൽ തുടങ്ങിയവയാണ് ഇന്ത്യയിലെ മലിനീകരണത്തിന്റെ ഉറവിടങ്ങൾ.
English Summary: 14 Indian cities in world’s 20 most polluted cities list
You may also like this video