ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബ്രസീലിയൻ ആമസോണിൽ വിമാനം തകർന്ന് 14 പേർ മരിച്ചു. പ്രശസ്ത ടൂറിസ്റ്റ് നഗരമായ ബാഴ്‌സലോസിലാണ് സംഭവം. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ ടർബോപ്രോപ്പായ ഇഎംബി-110 ആണ് തകര്‍ന്നത്. സംസ്ഥാന തലസ്ഥാനമായ മനാസിൽ നിന്ന് ബാഴ്‌സലോസിലേക്ക് പോകുകയായിരുന്നു വിമാനം.
വിമാനം ലാൻഡിംഗ് സ്ട്രിപ്പിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. കൊടുങ്കാറ്റും പേമാരിയും ദൂരക്കാഴ്ചയ്ക്ക് തടസമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.12 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് അപകടത്തില്‍ മരിച്ചത്.
സ്‌പോർട്‌സ് ഫിഷിംഗിനായി പോയ ബ്രസീലിയൻ പുരുഷന്മാരാണ് യാത്രക്കാരെല്ലാം എന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബ്രസീൽ വ്യോമസേനയും പൊലീസും അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
English Summary: 14 killed in plane crash in Brazil
You may also like this video