Site iconSite icon Janayugom Online

14കാരന്റെ തീപ്പൊരി ബാറ്റിങ്; ഇംഗ്ലണ്ടിനെതിരെ വൈഭവ് നേടിയത് 15 സിക്സർ, റെക്കോര്‍ഡ് മേക്കര്‍

അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ബൗളർമാരെ വലച്ച് ഇന്ത്യൻ ഓപ്പണറായ 14‑കാരൻ വൈഭവ് സൂര്യവംശി. വെറും 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ കരുത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് കടന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നിനാണ് ഇത്. 

ഇന്ത്യക്കായി ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തുടക്കത്തില്‍ വൈഭവ് വലിയ ആക്രമണത്തിന് മുതിർന്നില്ല. ജെയിംസ് മിന്റോ എറിഞ്ഞ എട്ടാം ഓവർ ആരംഭിച്ചതോടെ വൈഭവിന്റെ പോരാട്ടം തുടങ്ങിയത്. മത്സരത്തിൽ 15 സിക്‌സറുകളാണ് വൈഭവ് പറത്തിയത്. ഇതോടെ അണ്ടർ-19 ലോകകപ്പ് ഇന്നിങ്‌സിൽ ഏറ്റവുംകൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് തന്റെ പേരില്‍ സ്വമാക്കി. 2008ൽ ഓസ്‌ട്രേലിയയുടെ മൈക്കൽ ഹിൽ കുറിച്ച 12 സിക്‌സറുകൾ എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. വെറും 55 പന്തുകൾ നേരിട്ടാണ് താരം സെഞ്ചുറി പൂർത്തിയാക്കിയിരുന്നു. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് വൈഭവിന്റെ. 218.75 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ ബാറ്റിങ്. 15 ഫോറുകളും 15 സിക്‌സറുകളും ആ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നത്.

ആയുഷ് മാത്രേയ്‌ക്കൊപ്പം (53) രണ്ടാം വിക്കറ്റിൽ 142 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് വൈഭവ് ഉണ്ടാക്കിയത്. ഇതിൽ 87 റൺസും വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നതായിരുന്നു. പിന്നീട് വേദാന്ത് ത്രിവേദിക്കൊപ്പം 39 പന്തിൽ 89 റൺസിന്റെ മറ്റൊരു വെടിക്കെട്ട് കൂട്ടുക്കെട്ടും താരം തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തു.
വൈഭവ് മണ്ണി ലംസഡന്റെ പന്തിൽ പുറത്താകുമ്പോൾ അണ്ടർ-19 ലോകകപ്പിലെ ഒരു ഇരട്ട സെഞ്ചുറി നേടാന്‍ വെറും 25 റൺസ് മാത്രം അകലെയായിരുന്നു. താരം പുറത്താകുമ്പോൾ 25.3 ഓവറിൽ 251 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യന്‍ സ്കോര്‍ എത്തിച്ചത്.

Exit mobile version