Site icon Janayugom Online

15 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) നടത്തിയ പരിശോധനയില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് രണ്ട് കിലോ കൊക്കെയ്ൻ പിടികൂടി. സംഭവത്തില്‍ ഒരു സാംബിയൻ പൗരനും ടാൻസാനിയൻ യുവതിയും അറസ്റ്റിലായി. പിടിച്ചെടുത്ത കൊക്കെയ‌്ന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 15 കോടി രൂപ വിലമതിക്കും.

മുംബൈ, ഡല്‍ഹി, ബംഗളൂരു, ഗോവ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളിലേക്ക് പടര്‍ന്ന മയക്കുമരുന്ന് വിതരണ ശൃംഖലയുടെ ഭാഗമാണ് ഇവരെന്ന് എന്‍സിബി പറയുന്നു. കൊക്കെയ്ൻ വാങ്ങാനായി സാംബിയയിലെ ലുസാക്കയില്‍ നിന്ന് സാംബിയൻ പൗരനായ ഗില്‍മോര്‍ എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വിമാനത്തില്‍ മുംബൈയിലെത്തി ഹോട്ടലിലെത്തി മുറിയെടുക്കുകയായിരുന്നു. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന എൻസിബി സംഘം പരിശോധന നടത്തി. രണ്ട് കിലോ ഭാരമുള്ള രണ്ട് പാക്കറ്റിലാക്കിയ നിലയിലായിരുന്നു കൊക്കെയ്ൻ. ഗില്‍മോറില്‍ നിന്ന് ചരക്ക് സ്വീകരിക്കാനെത്തിയതാണ് അറസ്റ്റിലായ എംആര്‍ അഗസ്റ്റിനോ എന്ന ടാൻസാനിയൻ വനിത.

Eng­lish Sum­ma­ry: 15 crores Cocaine seized
You may also like this video

Exit mobile version