Site iconSite icon Janayugom Online

ഉത്തരാഖണ്ഡിലെ ജയിലില്‍ 15 തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ

ഉത്തരാഖണ്ഡിലെ ജയിലില്‍ പതിനഞ്ച് തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഹരിദ്വാറിലെ ജില്ലാ ജയിലിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ബ്ലോക്കിലേയ്ക്ക് മാറ്റി. 1,100 തടവുകാരാണ് ഈ ജയിലില്‍ ഉള്ളത്. 

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. ഇതിലാണ് പതിനഞ്ച് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കൃത്യമായി ചികിത്സയും ബോധവത്ക്കരണവും നല്‍കുന്നതായി സീനിയര്‍ ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു. 

Exit mobile version