Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 15 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

15 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചാപ്പനങ്ങാടി ചേക്കത്ത് നബീർ (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും തമ്മില്‍ പരിചയം. 24 പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് ഇയാൾ
തട്ടിയെടുത്തത്. പെൺകുട്ടിയുടെ സഹോദരൻറെ ഭാര്യയുടെ ആഭരണങ്ങളാണ് പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയത്. ആഭരണം കാണാനില്ലെന്ന് കുടുംബം
പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം അറിയുന്നത്. തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version