Site icon Janayugom Online

ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍

ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വനം വകുപ്പ് വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉള്‍പ്പെടെ മനുഷ്യ‑വന്യജീവി സംഘര്‍ഷം പരിഹരിക്കാൻ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ആനകളെ നിരീക്ഷിക്കാന്‍ പോയ വാച്ചര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേല്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ശക്തിവേലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

ഇന്നലെ രാവിലെ ആറുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ശക്തിവേൽഎസ്റ്റേറ്റിൽ എത്തിയ കാട്ടാനകളെ വിരട്ടി ഓടിക്കാൻ ശ്രമിയ്ക്കമ്പോഴാണ് ശക്തിവേല്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പതിവ് പോലെ ജോലിയ്ക്കിറങ്ങിയ ശക്തിവേലിനെ കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. തുടര്‍ന്ന് പന്നിയാർതേയിലത്തോട്ടത്തിൽ ശക്തിവേൽ സഞ്ചരിച്ച വാഹനം കണ്ടെത്തി. സമീപത്തു തന്നെ കാട്ടാന അക്രമണത്തിൽ പെട്ട ശക്തിവേലിന്റെ ചേതനയറ്റ ശരീരം കണ്ടെത്തുകയായിരുന്നു. വിവരം വനം വകുപ്പിനെ അറിയിച്ചതോടെ വാഹനവുമായെത്തി ജഡം അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. പത്തിലേറെ വരുന്ന കാട്ടാനകൂട്ടം ഇന്നലെ പുലർച്ചെ തന്നെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്നു. കാട്ടാന ശല്യം രൂക്ഷമായ ഈ മേഖലയിൽ പത്തോള ആർ.ആർ.ടി വാച്ചർമാരെയാണ് കാട്ടാനകള തുരത്തുന്നതിനായി വനം വകുപ്പ് നിയോഗിച്ചിട്ടുള്ളത്.

രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. മണിക്കൂറുകൾക്ക് ശേഷം 11മണിയോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.ശക്തിവേലിൻ്റെ ഭാര്യ.. ശാന്തി മക്കൾ: കുമുദ വനിത, പ്രിയ, രാധിക മരുമക്കൾ: കുമാർ, കാമരാജ്, രാജൻ.

Eng­lish Sum­ma­ry: 15 lakhs com­pen­sa­tion to Sak­thivel’s family

You may also like this video

Exit mobile version