Site icon Janayugom Online

ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 15 ആയി ; തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി

ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 15 ആയി. 163 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നതിന് ബോട്ടുകള്‍ എത്തിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. പമ്പ, മണിമല, അച്ചൻകോവിൽ നദികൾ കര കവിഞ്ഞ് ഒഴുകുകയാണ്. നദീ തീരത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. കുട്ടനാട്ടിൽ ജലനിരപ്പ് ഓരോ നിമിഷവും ഉയരുകയാണ്. ആലപ്പുഴ നഗരത്തിലും ചങ്ങനാശ്ശേരിയിലും ഉള്ള സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് കുട്ടനാട്ടുകാർ മാറിക്കൊണ്ടിരിക്കുകയാണ്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ഉൾപെടെ കുട്ടനാട്ടിലെ റോഡുകൾ തോടുകൾ പോലെ കിടക്കുന്നു. ആലപ്പുഴ ജില്ലയിൽ ആയിര കണക്കിന് വീടുകൾ വെള്ളത്തിലാണ്.

കൊല്ലം തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ രാവിലെ 11 മണിയോടെ 10 സെന്റീമീറ്റർ കൂടി ഉയർത്തി. ഷട്ടറുകൾ ഇതോടെ ഒരു മീറ്റർ പത്ത് സെന്റീമീറ്റർ തുറന്ന നിലയിലാണ്. കല്ലടയാറിന്റെ കരകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. മൺറോതുരുത്ത്, ആദിച്ചനല്ലൂർ, മീനാട് എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയതുടർന്നു പ്രകൃതി ദുരന്തം വിതച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിടുന്നതിനായി കെ എസ് ഇ ബി ഇന്ന് ഉന്നതതല്ല യോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാർ തുടങ്ങി വൻകിട അണക്കെട്ടുകൾ തുറക്കേണ്ടിവന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കം പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കൽ ഇവ യോഗം വിലയിരുത്തും. വൈകിട്ട് മൂന്ന് മണിക്ക് മുഴുവൻ സമയ ഡയറക്ടർമാരുടെ യോഗവും നാലുമണിക്ക് വിതരണവിഭാഗത്തിലെ മുഴുവൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്തു അവധികൾ റദാക്കി വിതരണവിഭാഗത്തിലെ മുഴുവൻ പേരും ചുമതലാസ്ഥലത്തെത്താൻ കെ എസ് ഇ ബി നിർദ്ദേശിച്ചു.

 

Eng­lish Sum­ma­ry:  15 relief camps in Alap­puzha; The shut­ters of Then­mala Para­par Dam were raised

 

You may like this video also

Exit mobile version