Site iconSite icon Janayugom Online

അറക്കപ്പൊടിയും ആസിഡും: ഭക്ഷ്യവിപണിയിലെ 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

spicesspices

ഡല്‍ഹിയില്‍ 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി. പ്രാദേശികമായി വിറ്റഴിക്കാന്‍ ഫാക്ടറിയില്‍ തയ്യാറാക്കിയ ഗരം മസാല അടക്കമുള്ള വ്യാജ മസാലപ്പൊടികളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഫാക്ടറി ഉടമസ്ഥര്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഡൽഹിയിലെ കരാവൽ നഗർ മേഖലയിൽ നടത്തിയ പരിശോധനയിൽ, മഞ്ഞൾപ്പൊടി, ഗരം മസാല, പച്ചമാങ്ങയുടെ പൊടി, മല്ലിപ്പൊടി എന്നീ ലേബലുകളിൽ വിൽക്കാൻ വച്ചിരുന്ന, മായം കലർന്ന 7,105 കിലോഗ്രാം പൊടിയാണ് പിടിച്ചെടുത്തത്.

പൊടികളുടെ നിർമ്മാണത്തിന് അസംസ്കൃത വസ്തുക്കളായി സൂക്ഷിച്ചിരുന്ന അറക്കപ്പൊടി, ചോക്ക് പൊടി, ചുവന്ന മുളകിന്റെ ഞെട്ട്, രാസ നിറങ്ങൾ, ചീഞ്ഞ അരി, ചീഞ്ഞ റാഗി, അഴുകിയ നാളികേരം, മല്ലി വിത്ത്, നിലവാരം കുറഞ്ഞ മഞ്ഞൾ, യൂക്കാലി ഇലകൾ, അഴുകിയ പഴങ്ങൾ, സിട്രിക് ആസിഡ് തുടങ്ങിയവ ഉൾപ്പെടെ മറ്റൊരു 7,215 കിലോഗ്രാം കൂടി പിടിച്ചെടുത്തിട്ടുണ്ട്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഫാക്ടറി ഉടമകളായ ദിലീപ് സിങ്, സർഫറാസ്, ഖുർഷിദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് പറഞ്ഞു. യഥാർത്ഥ ബ്രാൻഡുകളുടെ വ്യാജ പായ്ക്കറ്റുകളിൽ അവയുടെ അതേ വിലയ്ക്കാണ് ഇവ വിപണിയിൽ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.

Eng­lish Summary:15 tonnes of fake spice pow­der seized from food market 

You may also like this video

Exit mobile version