ബസില്‍വച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി അതിക്രമിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. 48കാരനായ മലപ്പുറം വട്ടങ്കുളം സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അബ്ദുല്‍ റസാഖിനെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി എടപ്പാള്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണു പ്രതി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിക്കുനേരെ ബസില്‍വച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപകരോടു വിവരം പറയുകയും തുടര്‍ന്ന് അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
English Summary:15-year-old girl sexually assaulted on bus; The employee was arrested
You may also like this video