പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ ജില്ലകളിലുള്ളവര്‍ക്ക് കാഴ്ചവച്ച് പീഡിപ്പിച്ച സംഭവത്തില്‍ 14 പേര്‍ പിടിയില്‍. പാലക്കാട് ജില്ലയ്ക്ക് പുറമെ പെണ്‍കുട്ടിയെ കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചതായാണ് വിവരം.
രണ്ടു പാലക്കാട് സ്വദേശികള്‍. നാല് കൊല്ലം സ്വദേശികള്‍, അഞ്ച് തൃശൂര്‍ സ്വദേശികള്‍, മൂന്ന് എറണാകുളം സ്വദേശികള്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി വിവിധ ജില്ലകളില്‍പ്പെട്ട ആളുകള്‍ക്ക് പീഡനത്തിന് വിട്ടുകൊടുക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
english summary: 14 people have been arrested in the incident of molesting a minor girl in front of people in different districts