രാജസ്ഥാനിൽ 150 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടികൂടി. രാജസ്ഥാനിലെ ടോങ്കില്‍ വച്ച് കാറിൽ നിന്നാണ് സ്ഫോടക വസ്തു പിടികൂടിയത്.
ഇൻ്റലിജൻസ് വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ആണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ യൂറിയ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്. അതോടൊപ്പം 200 എക്‌സ്‌പ്ലോസീവ് ബാറ്ററികളും 1100 മീറ്റര്‍ ഫ്യൂസ് വയറുകളും പൊലീസ് കണ്ടെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

