ബൈജൂസ് ലേണിങ് ആപ്പിന് നോട്ടീസ് അയച്ച് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സറായിരുന്ന കാലത്തെ 158 കോടി രൂപ കുടിശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ബിസിസിഐ നോട്ടീസ് അയച്ചത്. മറുപടി നൽകുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് ബിസിസിഐ നൽകിയിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് ബിസിസിഐ കേസ് ഫയൽ ചെയ്തത്.
ഡിസംബര്‍ 22ന് ട്രൈബ്യൂണല്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ബൈജൂസ് നല്‍കുന്ന മറുപടിക്കെതിരെ എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അതിന് അവസരം നല്‍കി തുടര്‍ന്ന് ബിസിസിഐയ്ക്കും ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഹര്‍ജി പരിഗണിക്കുക.
സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 158 കോടി രൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തി എന്ന് കാണിച്ചാണ് ബൈജൂസിനെതിരെ ബിസിസിഐ എന്‍സിഎല്‍ടിയെ സമീപിച്ചത്. കായിക രംഗത്ത് ബിസിസിഐ, ഐസിസി, ഫിഫ സംഘടനകളുമായി ബൈജൂസിന് ബ്രാൻഡിങ് പാർട്ണര്‍ഷിപ്പുകൾ ഉണ്ടായിരുന്നു. ഇതൊന്നും പുതുക്കാൻ താൽപര്യമില്ലെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു.
English Summary:158 crore dues; BCCI sent notice against byju’s
You may also like this video