ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എ ബദറുദീൻ തള്ളിയത്.
മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോള്‍ ഗതാഗത നിയമലംഘനത്തിന് പിഴയായി അടപ്പിച്ച തുകയിൽനിന്ന് 16.75 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുക ബാങ്കിൽ അടയ്ക്കാതെ രേഖകളിൽ കൃത്രിമം കാട്ടി തട്ടിയെടുക്കുകയായിരുന്നു. വാഴക്കുളം സ്റ്റേഷനിൽ ജോലി ചെയ്യുന്ന ശാന്തി കൃഷ്ണന്‍ നിലവിൽ ജോലിയില്‍ നിന്നും സസ്പെൻഷന്‍ഡ് ചെയ്തിരിക്കുകയാണ്.

