ബീഹാറിലെ ഏഴ് ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് മരിച്ചത് 16 പേർ. സംസ്ഥാനത്ത് ഇതോടെ ജൂൺ മാസത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 36 ആയി.
കിഴക്കൻ ചമ്പാരൻ ജില്ലയിൽ നാല് പേരും ഭോജ്പൂരിലും സരണിലും മൂന്ന് പേർ വീതവും വെസ്റ്റ് ചമ്പാരനിലും അരാരായയില്‍ രണ്ട് പേർ വീതവും ബങ്കയിലും മുസാഫർപൂരിലും ഓരോരുത്തർ വീതവുമാണ് മരിച്ചത്.
അതേസമയം മോശം കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജൂൺ 21 ന് പൂർണ്ണിയ, ഖഗാരിയ, സഹർസ എന്നിവിടങ്ങളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചിരുന്നു.
വരും ദിവസങ്ങളിലും പ്രക്ഷുബ്ധമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.
വടക്കൻ ബിഹാറിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
English summary; 16 killed in Bihar lightning strike
You may also like this video;