Site iconSite icon Janayugom Online

കൊല്ലത്ത് 16കാരി വീടിന് പുറകില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

കൊല്ലം പനയത്ത് പതിനാറു വയസുകാരിയെ വീടിനു പുറകില്‍ തീപ്പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള മനപ്രയാസമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പനയം ചിറ്റയം സ്വദേശികളായ എഡിസന്‍റെയും ഹേമയുടെയും മൂത്ത മകള്‍ ഹന്നയാണ് മരിച്ചത്. രാവിലെ ആറു മണിക്ക് അലാറം വച്ച് കുട്ടി ഉണര്‍ന്ന് വീടിനു പുറത്തേക്ക് ഇറങ്ങുന്നത് വീട്ടുകാര്‍ കണ്ടു. പതിവായി പുലര്‍ച്ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ വീട്ടുകാരാരും ഇത് ശ്രദ്ധിച്ചില്ല എന്നാല്‍ ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് വീടിന്‍റെ പിന്‍വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചിറ്റയം സെന്‍റ് ചാള്‍സ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന. സ്കൂളില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്‍റെ വിഷമം ഉണ്ടായിരുന്നതായി സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. ഈ മനോവേദനയില്‍ കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് പറയുന്നത്.
ഒരു നായയെ വീട്ടില്‍ ഹന്ന വളര്‍ത്തിയിരുന്നു. നായയുടെ രോമവും ഹന്നയുടെ അമ്മയ്ക്ക് അലര്‍ജി ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നായയെ ഉപേക്ഷിച്ചിരുന്നു.ഇതിലുളള സങ്കടവും കുട്ടിക്കുണ്ടായിരുന്നതായി സൂചനയുണ്ട്. മണ്ണെണ്ണ തലവഴി ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.
കുട്ടിയുടെ നിലവിളി പുറത്തുവരാതിരുന്നത് ആദ്യം തലഭാഗത്ത് തീപിടിച്ചതിനാലാണെന്നും പൊലീസ് അനുമാനിക്കുന്നു. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. 

Eng­lish Summary:A 16-year-old girl died in a fire behind her house in Kollam
You may also like this video

Exit mobile version