പറവൂരിൽ കാറുമായി 16കാരന്റെ അഭ്യാസ പ്രകടനത്തിനിടെ വാഹനമിടിച്ച് വാഹനമിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. KL-36 H 100 എന്ന ഇന്നോവ ക്രിസ്റ്റയിലായിരുന്നു 16കാരന്റെ സാഹസിക യാത്ര. വാഹനത്തിൽ സുഹൃത്തായ മറ്റൊരു 16 കാരൻ കൂടി ഉണ്ടായിരുന്നു. പിതാവിൻ്റെ വാഹനമാണ് ഓടിച്ചത്. ഏകദേശം 20കീമി വരെ ഇവർ സഞ്ചരിച്ചു.
പോകുന്ന വഴിയിൽ എല്ലാം റോഡിലുള്ള മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് കടന്നുപോയിരുന്നത്. കുട്ടി ഓടിച്ച വാഹനം ഞാറയ്ക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യമായല്ല ഇത്തരത്തിൽ ഇവർ പ്രവർത്തിക്കുന്നത് സമാനമായി കുട്ടികൾ മുമ്പും നിരവധി തവണ വാഹനമെടുത്ത് പുറത്തിറങ്ങിയിരുന്നതായാണ് ലഭിച്ച വിവരം. സംഭവത്തിൽ ശക്തമായ നിയമനടപടിയുമായി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

