Site iconSite icon Janayugom Online

ഇടുക്കിയില്‍ 16കാരി പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി തിരച്ചില്‍

ഇടുക്കിയില്‍ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു. ഇന്ന് രാവിലെ കുമളിയിൽ സ്വന്തം വീട്ടിൽ വെച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത് എന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ഈ പെൺകുട്ടിയുടെ മൊഴി മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയത്. ചൈൽഡ് വെൽഫെയറും ഇതുമായി ബന്ധപ്പെട്ട അന്വേഷം ആരംഭിക്കും.

Eng­lish Summary;16-year-old stu­dent gives birth in Iduk­ki; Search­ing for classmate
You may also like this video

Exit mobile version