Site icon Janayugom Online

തൃശൂരിൽ പതിനാറുകാരനെ മദ്യം നല്‍കി പീ ഡിപ്പിച്ചു; ട്യൂഷന്‍ ടീച്ചർ അറസ്റ്റില്‍

പതിനാറുകാരനെ മദ്യം നല്‍കി പീ ഡിപ്പിച്ചെന്ന പരാതിയില്‍ ട്യൂഷന്‍ ടീച്ചറിനെ അറസ്റ്റ് ചെയ്തു. തൃശൂരിലാണ് സംഭവം. മാനസികപ്രശ്‌നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ കൗൺസിലിങിന് വിധേയനാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറെ നാളായി ഇത്തരം പ്രവൃത്തിയുണ്ടായെന്നാണ് ആരോപണം. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുട്ടി പറഞ്ഞത് ശരിയാണെന്ന് അധ്യാപിക സമ്മതിച്ചു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നാണ് ഇവർ അറസ്റ്റിലായത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് അധ്യാപിക. കോവിഡ് കാലത്താണ് ടീച്ചര്‍ ട്യൂഷന്‍ തുടങ്ങിയത്. അതേസമയം പോക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്നാണ് നിര്‍ദേശം.

Eng­lish Sum­ma­ry: 16-year-old was abused ; Tuition teacher arrested
You may also like this video

Exit mobile version