Site iconSite icon Janayugom Online

പിതാവിന്റെ കൊലപാതകിയെ 17 വയസുകാരൻ കൊലപ്പെടുത്തി

അച്ഛനെ കൊലപ്പെടുത്തിയയാളെ 17 കാരൻ കല്ല് തലയിലിട്ട് കൊന്നു. കർണാടകയിലെ കൽബുർഗിയിലാണ് സംഭവം. ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ് കൊല്ലപ്പെട്ടത്. ഇയാൾ 17 കാരന്റെ അച്ഛനെ കൊന്ന കേസിൽ ജയിലിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യം ലഭിച്ച ശേഷം 17 കാരന്റെ വീട്ടിലെത്തി ഇയാൾ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. തന്നെ അനുസരിച്ചില്ലെങ്കിൽ കുടുംബത്തിലെ ഒരാളെ കൂടി കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഭീഷണി തുടർന്നതോടെയാണ് 17‑കാരൻ ഇയാളെ ആക്രമിച്ചത്. രാജ്കുമാറിനെ പിടിച്ചുതള്ളിയിട്ട ശേഷം വലിയ കല്ല് തലയിലേക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.

ENGLISH SUMMARY: 17-year-old boy kills his father’s mur­der­er in Kalaburagi

YOU MAY ALSO LIKE THIS VIDEO

Exit mobile version