ഔറംഗാബദിൽ സഹോദരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 17 കാരി ആത്മഹത്യ ചെയ്ത നിലയില്‍. കീടനാശിനി കഴിച്ചാണ് പെൺകുട്ടി ബുധനാഴ്ച ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയിലെ മാറ്റം ശ്രന്ധയില്‍പ്പെട്ട അമ്മ ചോദിച്ചോപ്പോഴാണ്, പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
ബന്ധുവായ സഹോദരൻ തന്നെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഒമ്പതു മാസം മുമ്പാണ് യുവാവ് പെൺകുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. വീട്ടിൽ തനിച്ചായപ്പോൾ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നത്.
പെൺകുട്ടി മരിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. 25കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
English Summary: 17-year-old dies by suicide after cousin rapes, impregnates her
You may also like