27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 1, 2024
May 30, 2024
April 29, 2024
March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024

സഹോദരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 17കാരി ജീവനൊടുക്കി

Janayugom Webdesk
ഔറംഗബാദ്
August 12, 2022 4:00 pm

ഔറംഗാബദിൽ സഹോദരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 17 കാരി ആത്മഹത്യ ചെയ്ത നിലയില്‍. കീടനാശിനി കഴിച്ചാണ് പെൺകുട്ടി ബുധനാഴ്ച ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയിലെ മാറ്റം ശ്രന്ധയില്‍പ്പെട്ട അമ്മ ചോദിച്ചോപ്പോഴാണ്, പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

ബന്ധുവായ സഹോദരൻ തന്നെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഒമ്പതു മാസം മുമ്പാണ് യുവാവ് പെൺകുട്ടിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. വീട്ടിൽ തനിച്ചായപ്പോൾ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നത്.

പെൺകുട്ടി മരിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. 25കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry: 17-year-old dies by sui­cide after cousin rapes, impreg­nates her
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.