Site iconSite icon Janayugom Online

സ്വിമ്മിങ് പൂളിൽ 17കാരനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

17 വയസുകാരനെ സിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇതോടെ അന്വേഷണം ശക്തമാക്കി പൊലീസ് .
കാക്കനാട് തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടത്. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലെ നാലാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. 

രാത്രി 12നു ശേഷം മരണം നടന്നതെന്നാണ് നിഗമനം. ഫ്ലാറ്റിൽ നിന്ന് വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പിന്നീട് കളമശേരി മെഡിക്കൽ കോളജില്‍ പോസ്റ്റ്‌മാർട്ടം ചെയ്യും.

Exit mobile version