Site iconSite icon Janayugom Online

17കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു; 45കാരി അറസ്റ്റില്‍

പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ താമസിപ്പിച്ച് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച 45കാരി പിടിയില്‍. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂർ ടൗണിലെ സർക്കാർ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ 17കാരനെ ഇക്കഴിഞ്ഞ 20മുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

എന്നാൽ കഴിഞ്ഞദിവസം പൊലീസിന്റെ പട്രോളിംഗിനിടെ കുപ്പം ഗ്രാമത്തിലെ ബസ് സ്റ്റോപ്പിൽ സ്ത്രീയെയും പതിനേഴുകാരനെയും പൊലീസ് കണ്ടെത്തുകയും തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കാണാതായ പതിനേഴുകാരനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.നാൽപ്പത്തഞ്ചുകാരി വിവാഹിതയാണ്. ഇവർ വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥിയെ ഇവർ പലതവണ ലൈംഗികമായി ഉപയോഗിച്ചുവരികയായിരുന്നു.തുടർന്ന് യുവതിക്കെതിരെ പോക്സോ ചുമത്തി കോസെടുത്തു. ഇവരെ കൂടുതൽ ചാേദ്യംചെയ്തുവരികയാണ്. ശാരീരികാവശ്യം നിറവേറ്റുന്നതിനായി ഇവർ കൂടുതൽ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Exit mobile version