Site iconSite icon Janayugom Online

17കാരിയെ വിവാഹം ചെയ്ത് പീഡിപ്പിച്ചു; ഒളിവിലായിരുന്ന 45കാരൻ അറസ്റ്റിൽ

ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു പീഡിപ്പിച്ച 45കാരൻ അറസ്റ്റിൽ. ഒളിവിലായിരുന്ന ഇടമലക്കുടി സ്വദേശി ടി രാമൻ (45)നെ ആണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി പകുതിയോടെയായിരുന്നു 17കാരിയുമായിട്ടുള്ള ഇയാളുടെ വിവാഹം. അതേസമയം ഇയാൾക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. അതിനിടയില്‍ പൊലീസ് പോക്‌സോ കേസെടുത്തെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. 

ഇയാൾ കുടിയിലേക്ക് തിരികെയെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലർച്ചെ മൂന്നിന് പൊലീസെത്തി അറസ്റ്റ് ചെയ്തത്. അതേസമയം കേസെടുത്തതിന് ശേഷം ഇയാൾ പലതവണ കുടിയിൽ വന്നു പോയിരുന്നു.

Eng­lish Summary;17-year-old mar­ried and raped; A 45-year-old man who was abscond­ing was arrested

You may also like this video

Exit mobile version