Site iconSite icon Janayugom Online

പാകിസ്ഥാനിൽ പ്രളയക്കെടുതിയിൽ 170 മരണം; കൊല്ലപ്പെട്ടവരിൽ പകുതിയോളം കുട്ടികളും

കിഴക്കൻ പാകിസ്ഥാനിൽ തുടർച്ചയായി ഉണ്ടായ പ്രളയത്തിൽ 170 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ പകുതിയോളം കുട്ടികളാണ്.
ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേരാണ് മരിച്ചത്. പഞ്ചാബ് പ്രവിശ്യയിൽ ആണ് പ്രളയം കൂടുതൽ ദുരിതം വിതച്ചത്. ഇവിടെ നിരവധി വീടുകളും റോഡുകളും തകർന്നു.

ജൂൺ 26 മുതൽ ആരംഭിച്ച പ്രളയത്തിൽ 85 കുട്ടികൾ മരിച്ചതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബ് പ്രവിശ്യയിലുടനീളമുള്ള പല ജില്ലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഉയരുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ റാവൽപിണ്ടി നഗരത്തിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Exit mobile version