Site icon Janayugom Online

പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ 1728 പേർ

സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ പതിനാറാം ബാച്ചിന്റെ പൊതുപരീക്ഷയുടെ വിജ്ഞാപനമായി. 1728 പഠിതാക്കളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. സെപ്റ്റംബർ 11 മുതൽ 20 വരെയാണ് പരീക്ഷ. ജൂലൈ 15 മുതൽ 25 വരെ പരീക്ഷാ ഫീസ് അടയ്ക്കാം. 700 രൂപയാണ് ഫീസ്. ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം പരീക്ഷാകേന്ദ്രത്തിൽ എത്തിയാണ് ഫീസ് അടയ്ക്കേണ്ടത്.

ജിവിഎച്ച്എസ്എസ് തലവടി, സെന്റ് ആൻസ് ജിഎച്ച്എസ്എസ് ചെങ്ങന്നൂർ, ഗവണ്‍മെന്റ് ഗേൾസ് എച്ച്എസ്എസ് മാവേലിക്കര, വി വി എച്ച് എസ് എസ് താമരക്കുളം, ഗവണ്‍മെന്റ് ഗേൾസ് എച്ച് എസ് എസ് കായംകുളം, ഗവണ്‍മെന്റ് ബോയ്സ് എച്ച് എസ് എസ് ഹരിപ്പാട്, കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച് എസ് എസ് അമ്പലപ്പുഴ, ഗവണ്‍മെന്റ് മുഹമ്മദൻസ് ബോയ്സ് എച്ച് എസ് എസ് ആലപ്പുഴ, ഗവണ്‍മെന്റ് എച്ച് എസ് എസ് കലവൂർ, ഗവണ്‍മെന്റ് ഗേൾസ് എച്ച് എസ് എസ് ചേർത്തല, എസ് എൻ എം ഗവണ്‍മെന്റ് ബോയ്സ് എച്ച് എസ് എസ് ചേർത്തല എന്നീ സ്കൂളുകളാണ് പരീക്ഷാ കേന്ദ്രങ്ങൾ.

Exit mobile version