Site iconSite icon Janayugom Online

177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

ന്യൂഡൽഹി: 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു. ശ്രീനഗർ ഉൾപ്പടെയുള്ള സുരക്ഷിത സ്ഥലങ്ങളിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം നൽകിയത്. കശ്മീരിൽ പണ്ഡിറ്റ് ജനവിഭാഗങ്ങൾക്കെതിരായ അക്രമം വർധിക്കുന്നതിനിടെയാണ് മാറ്റം.

കശ്മീരിലെ അക്രമസംഭവങ്ങളെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചിരുന്നു. കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പാകിസ്താനെ കുറ്റപ്പെടുത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ രംഗത്തെത്തിയിരുന്നു.

Eng­lish summary;177 Kash­miri Pan­dit teach­ers shift­ed to safer places

You may also like this video;

Exit mobile version