Site iconSite icon Janayugom Online

ഗസ്റ്റ് ലക്ചറര്‍മാരുടെ വരുമാനത്തിന് 18 ശതമാനം ജിഎസ്‌ടി

ഗസ്റ്റ് ലക്ചറര്‍മാരുടെ വരുമാനത്തില്‍ നിന്ന് 18 ശതമാനം ജിഎസ്‌ടി അടയ്ക്കണമെന്ന് കര്‍ണാടകയിലെ അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്(എഎആര്‍) ഉത്തരവ്.
ഗസ്റ്റ് ലക്ചറര്‍ ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജിഎസ്‌ടിയില്‍ ഉള്‍പ്പെടുന്നതാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സായ്റാം ഗോപാല്‍കൃഷ്ണ ഭട്ട് എന്ന വ്യക്തി നല്‍കിയ അപേക്ഷയിലാണ് എഎആറിന്റെ ഉത്തരവ്.

ഇതോടെ 20 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള പ്രൊഫഷണലുകള്‍ അവര്‍ക്ക് ഗസ്റ്റ് ലക്ചറര്‍ ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിന് 18 ശതമാനം ജിഎസ്‌ടി നല്‍കേണ്ടതായി വരും. പ്രൊഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാഭ്യാസ പണ്ഡിതര്‍ എന്നിവരും ഭാഗികമായി ഇന്‍സ്ട്രക്ടര്‍മാര്‍, പരിശീലകര്‍, ഉപദേശകര്‍ തുടങ്ങിയ നിലകളില്‍ ജോലി ചെയ്യുന്നവരും ഈ ഉത്തരവിന്റെ പരിധിയില്‍ വരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

eng­lish summary;18% GST on the income of guest lecturers

you may also like this video;

Exit mobile version