Site icon Janayugom Online

വാനും ലോറിയും കൂട്ടിയിടിച്ച് 18 മരണം

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഫുൽബാരി മേഖലയിൽ  വാനും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

മൃതദേഹം സംസ്‌കരിക്കുന്നതിനായി നബാദീപ് ശ്മശാനത്തിലേക്ക് പോകുകയായിരുന്ന വാനാണ് ലോറിയുമായി കുട്ടിയിടിച്ചത്. 18 പേർ സംഭവസ്ഥലത്ത് വച്ച്തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടൽമഞ്ഞും വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

eng­lish sum­ma­ry; 18 killed in car-lor­ry collision

you may also like this video;

Exit mobile version