കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ സ്ഥാപിച്ച ലക്ഷം വീടുകളിലെ എസ്എസ്എല്‍സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് നല്‍കിവരുന്ന 18ാമത് എം എന്‍ വിദ്യാര്‍ത്ഥി പുരസ്കാരം സുഖിനോ ഉദയന്. എറണാകുളം ഉദയംപേരൂര്‍ ഓട്ടോളില്‍ ലക്ഷം വീട്ടിലെ സുജയുടെയും ഉദയന്റെയും മകളായ സുഖിനോ ഉദയന്‍ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. എം എന്‍ കുടുംബ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പുരസ്കാരം എം എന്റെ 115ാം ജന്മദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ആറിന് പന്തളത്ത് എംഎന്റെ കുടുംബവീടായ മുളയ്ക്കല്‍ വച്ച് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
18ാമത് എം എന്‍ വിദ്യാര്‍ത്ഥി പുരസ്കാരം സുഖിനോ ഉദയന്

