25 January 2026, Sunday

18ാമത് എം എന്‍ വിദ്യാര്‍ത്ഥി പുരസ്കാരം സുഖിനോ ഉദയന്

Janayugom Webdesk
തിരുവനന്തപുരം
November 26, 2025 8:45 pm

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ സ്ഥാപിച്ച ലക്ഷം വീടുകളിലെ എസ്എസ്എല്‍സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് നല്‍കിവരുന്ന 18ാമത് എം എന്‍ വിദ്യാര്‍ത്ഥി പുരസ്കാരം സുഖിനോ ഉദയന്. എറണാകുളം ഉദയംപേരൂര്‍ ഓട്ടോളില്‍ ലക്ഷം വീട്ടിലെ സുജയുടെയും ഉദയന്റെയും മകളായ സുഖിനോ ഉദയന്‍ ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. എം എന്‍ കുടുംബ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പുരസ്കാരം എം എന്റെ 115ാം ജന്മദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ആറിന് പന്തളത്ത് എംഎന്റെ കുടുംബവീടായ മുളയ്ക്കല്‍ വച്ച് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.