Site iconSite icon Janayugom Online

കാലിഫോര്‍ണിയയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ 19 മരണം; 20,000 ലധികം പേരെ ഒഴിപ്പിച്ചു

californiacalifornia

കാലിഫോർണിയയിൽ രൂക്ഷമായ കൊടുങ്കാറ്റില്‍ 19 പേര്‍ മരിച്ചു. കൊടുങ്കാറ്റിനുപുറമെ മഞ്ഞ് വീഴ്ചയും ജനജീവിതം ദുസ്സഹമാക്കി. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ ഏകദേശം 26,000 ആളുകളെ ദുരന്തബാധിത പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കൊടുങ്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചത് സലീനാസ് താഴ്വരെയെയാണ്. 

അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കൊടുങ്കാറ്റുകൾ കൂടി കാലിഫോർണിയയിലും പസഫിക് നോർത്ത് വെസ്റ്റിലും വീശീയടിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്ത് ബാധിച്ചു. 

Eng­lish Sum­ma­ry: 19 dead in storms in Cal­i­for­nia; 20,000 peo­ple were evacuated

You may also like this video

Exit mobile version