Site iconSite icon Janayugom Online

എറണാകുളത്ത് നോറോ വൈറസ് ബാധ 19 വിദ്യാര്‍ത്ഥികള്‍ക്ക്; ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

എറണാകുളത്ത് നോറോ വൈറസ് ബാധ 19 പേര്‍ക്ക് സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാര്‍ത്ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചില വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: 19 peo­ple infect­ed with Noro virus in Ernaku­lam; Online class­es have resumed

You may also like this video

Exit mobile version