Site iconSite icon Janayugom Online

രാജ്യത്ത് 2.68 ലക്ഷം പേര്‍ക്ക് കോവിഡ്

ഇന്ത്യയില്‍ ഇന്നലെ 2,68,833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 402 കോവിഡ് മരണം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,85,782 ആയി ഉയര്‍ന്നു. പോസിറ്റിവിറ്റി നിരക്ക് 14.7 നിന്ന് 16.66 ശതമാനമായി വര്‍ധിച്ചു. 6041 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

മുംബൈയില്‍ പോസിറ്റിവിറ്റി നിരക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 5.8 ശതമാനം കുറവ് രേഖപ്പെടുത്തി. 19.54 ശതമാനമാണ് ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക്. മുംബൈയില്‍ 10,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലായിരുന്നു. 30.64 ശതമാനം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. 20,718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 മരണം കൂടി സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,335 ആയി ഉയര്‍ന്നു.

Eng­lish Sum­ma­ry: 2.68 lakh peo­ple in the country

You may like this video also

Exit mobile version