Site iconSite icon Janayugom Online

സൈനിക ഹെലികോപ്റ്റർ അപകടം: രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം

അരുണാചല്‍ പ്രദേശില്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് സൈനികരും മരിച്ചതായി റിപ്പോര്‍ട്ട്. ഹെലികോപ്ടറിലെ പൈലറ്റുമാരായിരുന്ന ലഫ്റ്റനന്റ് കേണല്‍, മേജര്‍ റാങ്കുകളിലുള്ള ഓഫീസര്‍മാരാണ് മരിച്ചത്.

മന്‍ഡാല മലനിരകള്‍ക്ക് സമീപം രാവിലെ 9.15ഓടെയായിരുന്നു അപകടം. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മലനിരകളില്‍ ആദ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പൈലറ്റുമാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Eng­lish Sum­ma­ry: 2 Army offi­cers killed in Arunachal chop­per crash
You may also like this video

Exit mobile version