
അരുണാചല്‍ പ്രദേശില്‍ കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് സൈനികരും മരിച്ചതായി റിപ്പോര്‍ട്ട്. ഹെലികോപ്ടറിലെ പൈലറ്റുമാരായിരുന്ന ലഫ്റ്റനന്റ് കേണല്‍, മേജര്‍ റാങ്കുകളിലുള്ള ഓഫീസര്‍മാരാണ് മരിച്ചത്.
മന്‍ഡാല മലനിരകള്‍ക്ക് സമീപം രാവിലെ 9.15ഓടെയായിരുന്നു അപകടം. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മലനിരകളില്‍ ആദ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പൈലറ്റുമാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
English Summary: 2 Army officers killed in Arunachal chopper crash
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.